മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിലെ ബിനിനസ് ക്ലാസ് യാത്രക്കാര്‍ക്ക് മൂട്ടകടി ഏറ്റതായി പരാതി. യുഎസിലെ ന്യൂവാര്‍ക്കില്‍ നിന്ന് മുംബൈയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരാണ് പരാതിയുമായി രംഗത്ത് വന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ബിനിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു കുട്ടിയാണ് ആദ്യം മൂട്ടകടിയെ പറ്റി പരാതി പറയുന്നത്. പിന്നീട് സമാന പരാതിയുമായി കൂടുതല്‍ യാത്രക്കാര്‍ രംഗത്തെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തിന്റെ യാത്ര വൈകിയിരുന്നു.
എല്ലാ സീറ്റുകളിലും മൂട്ടശല്യം ഉണ്ടായിരുന്നെന്നും എയര്‍ ഇന്ത്യയുടെ ബിനിനസ് ക്ലാസില്‍ ഈ പിഴവ് സംഭവിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും പ്രവീണ്‍ ടോണ്സെകര് എന്ന യാത്രികന് ട്വീറ്റ് ചെയ്തു.
സംഭവത്തില്‍ എയര്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.