അബുദാബി: യു.എ.എയില്‍ സ്വര്‍ണ്ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതോടെ സ്വര്‍ണ്ണ കടകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ്. പ്രവാസി മലയാളികളാണ് സ്വര്‍ണ്ണം വാങ്ങുന്നവരിലേറെയും.
യു.എ.ഇയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണ്ണവില. രാജ്യാന്തര വിപണികളില്‍ ഡോളര്‍ ഒരു വര്‍ഷത്തെ ഏറ്റവും വലിയ ഉയരത്തിലെത്തിയതിന് പിന്നാലെയാണ് സ്വര്‍ണ്ണവിലയില്‍ ഇടിവുണ്ടായത്. ഒരു ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണത്തിന് 148 ദിര്‍ഹമാണ് ഇന്നത്തെ വില. 22 ക്യാരറ്റ് സ്വര്‍ണ്ണം 139 ദിര്‍ഹമിന് ലഭിക്കും. ഒരു പവന് സ്വര്‍ണ്ണത്തിന് 40 ദിര്‍ഹമാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം കുറഞ്ഞത്. ഈ മാസം അവസാനം വരെ വിലക്കുറവ് തുടരുമെന്നാണ് വ്യാപാരികളുടെ നിരീക്ഷണം.