ചണ്ഡീഗഡ്: ഹരിയാനയിലെ പഞ്ച്കുളയില്‍ ജോലി തേടിയെത്തിയ യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയതായി പരാതി. നാല് ദിവസം നാല്‍പ്പത് പുരുഷന്മാര് ചേര്‍ന്ന് മാനഭംഗപ്പെടുത്തിയതായാണ് പരാതി. ഗസ്റ്റ് ഹൗസില്‍ തടവിലാക്കിയതിന് ശേഷമാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. മോര്‍ണി ഹില്ലിലെ ഗസ്റ്റ് ഹൗസില്‍ ജൂലൈ 15 മുതല്‍ 18 വരെ തടവിലാക്കി ഉപദ്രവിച്ചെന്നാണ് യുവതി പൊലീസില്‍ അറിയിച്ചത്.
പീഡിപ്പിച്ചവരില്‍ ഒരാള്‍ ഭര്‍ത്താവിന്റെ പരിചയക്കാരനാണെന്നും ഗസ്റ്റ് ഹൗസില്‍ ജോലി തരാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തുകയുമായിരുന്നെന്ന് യുവതി ആരോപിച്ചു. സംഭവത്തില്‍ ചണ്ഡീഗഡ് പൊലീസ് കേസെടുത്തു. ഗസ്റ്റ് ഹൗസിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരാതിയിന്മേല് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.