ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 33 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ഇപ്പോള്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. 2382 അടി വെള്ളമാണ് നിലവില്‍ ഡാമിലുള്ളത്. ഡാമിലെ അനുവദനീയ ജലനിരപ്പ് 2403 അടിയാണ്. 21 അടി കൂടി ഉയര്‍ന്നാല്‍ ഇതിലെത്തും. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്.
മഴ ഇതേ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ വൈകാതെ തന്നെ അനുവദനീയ ജലനിരപ്പിലെത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ ചെറുതോണി ഡാം തുറക്കേണ്ടി വരും. ഇതിന് മുമ്പ് രണ്ട് തവണയാണ് ഡാമിന്റ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. 1981ലും 1992ലും.
ഡാം തുറക്കേണ്ടി വരുന്ന അവസ്ഥ പരമാവധി ഒഴിവാക്കാന്‍ ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനവും കൂട്ടിയിട്ടുണ്ട്. ദിവസം 5 ദശലക്ഷം യൂണിറ്റില്‍ താഴെയായിരുന്ന ഉത്പാദനം ഇപ്പോള്‍ 8 ദശലക്ഷം യൂണിറ്റാക്കി ഉയര്‍ത്തിയിരിക്കുന്നത്.