തിരുവനന്തപുരം: സംസ്ഥാനത്ത് സബ് ഇൻസ്പെക്ടർ നിയമനം നിലച്ചു.
നിലവിൽ പ്രസിദ്ധീകരിച്ച രണ്ട് റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ നൽകിയ ഹർജികൾ തീർപ്പാക്കാത്ത അവസരത്തിലാണ് റിപ്പോർട്ട്ചെയ്ത ഒഴിവുകളിൽപോലും നിയമനം മുടങ്ങിക്കിടക്കുന്നത്.നിലവിൽ എസ് ഐ മാരുടെ 272 ഒഴിവുകൾ പി എസ് സി റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതിൽ 93 എൻജെഡി ഒഴിവുകൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി 2013 സെപ്റ്റംബര്‍ 11ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.ഇതിൽ അന്തിമ വിധി വന്നാൽ മാത്രമേ ഈ ഒഴിവുകളിലും തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 179 ഒഴിവുകളിലും നിയമനശുപാർശ നടക്കുകയുള്ളു.