വയനാട്: വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയ കമ്മ്യൂണിസ്റ്റ് ഭീകരര്‍ സംസ്ഥാനം വിട്ടതായി സൂചന. വിക്രം ഗൗഡ, സോമന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിലെത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ യു.എ.പി എ പ്രകാരം കേസെടുത്തു. മേപ്പാടി പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം മേപ്പാടി കള്ളാടി തൊള്ളായിരമേക്കറിലും വനത്തിലും തണ്ടര്‍ബോര്‍ട്ട് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. മേപ്പാടിയോട് അതിര്‍ത്തി പങ്കിടുന്ന നിലമ്പൂര്‍ ആനക്കാംപൊയില്‍ മേഖലകളിലും തിരച്ചില്‍ നടത്തിയിരുന്നു. അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണ്.