ഷിംല: വിമാന അപകടത്തില്‍ പെട്ട് മരിച്ച സൈനികന്റെ മൃതദേഹം അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചന്ദ്രഭാഗ-13 കൊടുമുടി വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്. വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
1968 ഫെബ്രുവരി ഏഴിന് ചണ്ഡീഗഡില്‍ നിന്ന് ലേയിലേക്ക് 102 പേരുമായി പോകുന്നതിനിടയില്‍ തകര്‍ന്നു വീണ വ്യോമസേനയുടെ എഎന്‍-12 വിമാനത്തിലെ യാത്രക്കാരന്റെ മൃതദേഹമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലേയ്ക്ക് അടുത്തു വച്ച് പൈലറ്റ് വിമാനം തിരിച്ചു വിടുകയായിരുന്നു. രോഹ്തങ് പാസില്‍ നിന്നാണ് അവസാനമായി വിമാനത്തില്‍ നിന്ന് സന്ദേശം എത്തുന്നത്. ഇതിന് പിന്നാലെ വിമാനം അപ്രത്യക്ഷമായി. ഹിമാചലിലെ ലഹാവുല് താഴ്വരയില് വിമാനം പതിച്ചുവെന്നായിരുന്നു നിഗമനം.
2003ലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തുന്നത്. 2007ല്‍ നാല് ശരീരങ്ങളും സമീപ പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു.
Himachal Pradesh: During a cleanliness drive organised by Indian Mountaineering Foundation, a body of one of the victims of 1968 Indian Air Force plane crash was found along with some parts of the aircraft at the Dhaka glacier base camp on July 1. pic.twitter.com/VXLdKLpO6r
— ANI (@ANI) July 21, 2018
പ്രദേശത്തേക്ക് കൂടുതല്‍ തിരച്ചില്‍ നടത്തുന്നതിനായി എയര്‍ഫോഴ്സിന്റെയും കരസേനയുടെയും ഒരു സംഘവും പുറപ്പെട്ടിട്ടുണ്ട്. ഈ സ്ഥലത്തിന് 2 മുതല്‍ 2.5 കിലോമീറ്റര്‍ ചുറ്റളവില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന
പ്രദേശത്തെ മഞ്ഞു വീഴ്ച കുറഞ്ഞതിനെ തുടര്‍ന്നും മഞ്ഞ് ചെറുതായി ഉരുകിയതിനെ തുടര്‍ന്നുമാണ് മഞ്ഞിനടിയിലായിരുന്ന മൃതദേഹങ്ങള്‍ കാണാന്‍ സാധിച്ചതെന്നാണ് നിഗമനം.