ജയ്പൂര്‍: രാജസ്ഥാനില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യെ തന്നെ ബിജെപിയെ നയിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വസുന്ധരയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി തന്നെ അധികാരത്തിലെത്തും. അധികാരത്തുടര്‍ച്ചക്കായി കഠിനമായി പ്രവര്‍ത്തിക്കണം. വസുന്ധര രാജെ സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ പ്രചാരണ വിഷയങ്ങളാക്കണമെന്നും അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ തെരഞ്ഞടുപ്പില്‍ നേടിയതിനെക്കാള്‍ അധികം സീറ്റുകള്‍ ബിജെപി ഇത്തവണ നേടുമെന്ന് വസുന്ധര രാജെ അവകാശപ്പെട്ടു. ലോക്സഭ തെരഞ്ഞടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവക്കുമെന്നും അവര്‍ പറഞ്ഞു.