മുംബൈ : അശ്രദ്ധമായി വാഹനം ഓടിച്ച കുറ്റത്തിന് പ്രശസ്ത സീരിയൽ താരം സിദ്ധാര്‍ഥ് ശുക്ല അറസ്റ്റിൽ.സിദ്ധാർത്ഥിന്റെ ബി എം ഡബ്ള്യു എക്സ് 5 സ്പോര്‍ട്സ് കാര്‍ മുംബൈ ഓഷിവാരയിൽവച്ച് നിയന്ത്രണം വിടുകയായിരുന്നു .
മൂന്ന് കാറുകളെ ഇടിച്ചുതകർത്ത സിദ്ധാർത്ഥിന്റെ കാർ ഡിവൈഡറിൽ ഇടിച്ച് നിന്നു.അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കസ്റ്റഡിയിലെടുത്ത സിദ്ധാർത്ഥിനെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി.ശേഷം 5000 രൂപ പിഴ ഈടാക്കി സിദ്ധാർത്ഥിനെ പോലീസ് വിട്ടയച്ചു. സിദ്ധാർത്ഥിന്റെ പേരിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടാമത്തെ റോഡപകടമാണിത്. 2014 ലും സിദ്ധാർഥ് റോഡപകടത്തിൽ പെട്ടിരുന്നതായി പോലീസ് പറഞ്ഞു.
ജനപ്രിയ ഹിന്ദി പരമ്പരകളായ ബാലികാവധു, ബാബുല്‍ കാ ആംഗന്‍ ഛൂട്ടേ നാ എന്നിവയില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ, സൂര്‍മ തുടങ്ങിയ സിനിമകളിലും സിദ്ധാര്‍ഥ് അഭിനയിച്ചിട്ടുണ്ട്.