ന്യൂഡൽഹി: സിപിഎമ്മുമായി സഖ്യത്തിന് കോൺഗ്രസിൽ ധാരണ. കേരളമൊഴികെയുളള സംസ്ഥാനങ്ങളിൽ സിപിഎമ്മുമായി സഖ്യമുണ്ടാക്കാൻ ഡൽഹിയിൽ പുരോഗമിക്കുന്ന പ്രവർത്തക സമിതിയോഗത്തിലാണ് ധാരണയായത്. വിശാല മതേതര ഐക്യത്തെ പ്രവർത്തക സമിതിയിൽ ഭൂരിപക്ഷം പേരും അനുകൂലിച്ചു.
അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുന്നത് തടയണമെന്ന് യോഗത്തിൽ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.
പുനസംഘടനക്ക് ശേഷമുള്ള കോൺഗ്രസിന്റെ ആദ്യ പ്രവർത്തക സമതിയോഗമാണിത്. എഐസിസി ജനറൽ സെക്രട്ടിമാരായ ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ. മുതിർന്ന നേതാവ് എകെ ആന്റണി, പിടി ചാക്കോ എന്നിവരാണ് പുതിയ പ്രവർത്തക സമതിയിലെ മലയാളികൾ. പിസിസി അദ്ധ്യക്ഷൻമാരും, വിവിധ നിയമസഭകളിലെ കോൺഗ്രസ് കക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.