കൊച്ചി: തകര്‍ന്ന് തരിപ്പണമായി കൊച്ചിയിലെ റോഡുകള്‍. ഒപ്പം ഗതാഗതകുരുക്കും രൂക്ഷമായതോടെ യാത്രക്കാര്‍ കടുത്ത ദുരിതത്തില്‍. വൈറ്റില ജംഗ്ഷനുള്പ്പെടെയുള്ള പ്രധാന ഇടങ്ങളിലും ഉള്‍പ്രദേശങ്ങളിലും യാത്ര ദുരിതം ഇന്ന് ജനങ്ങളെ വലയ്ക്കുകയാണ്.
കാലവര്‍ഷത്തിന് മുന്നേ നടക്കേണ്ട അറ്റകുറ്റപണികള്‍ നടത്താഞ്ഞതും അശാസ്ത്രീയമായ റോഡുനിര്മ്മാണവുമാണ് കൊച്ചി നഗരത്തിലെ ഗതാഗത കുരുക്കിനും റോഡുകള്‍ താറുമാറാകാനും പ്രധാന കാരണം.
വൈറ്റില ജംഗ്ഷനിലെ ഗതാഗതകുരുക്ക് കടക്കാന്‍ ചെറുവാഹനങ്ങള്‍ക്ക് പോലും ഇന്ന് 45 മിന്നിട്ടിലധികം സമയം വേണ്ടിവരുന്നു.
കത്രിക്കടവ് പാലത്തിലെ ഗതാഗത കുരുക്കിന് പ്രധാന കാരണം റോഡിനെറ ശോച്യാവസ്ഥയാണ്. മൂത്തകുന്നം മുതല്‍ പറവൂര്‍ വരെയുള്ള റോഡും പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. റോഡിലെ കുഴികള്‍ നികത്തി സഞ്ചാരയോഗ്യ മാക്കണമെന്നു ആവശ്യപ്പെട്ട് ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ ലേബര്‍ ജംഗ്ഷനില്‍ വാഴ നട്ടും വെള്ളത്തില്‍ കുളിച്ചും കടലാസ്സ് ബോട്ട് ഇറക്കിയും പ്രതിഷേധിച്ചു. തീരദേശ റോഡുകളുടെ അവസ്ഥയും ഏറെ പരിതാപകരമാണ്. തീരദേശ പാതയില്‍ നായരമ്പലം ഭാഗത്ത് റോഡിന്റെ അറ്റകുറ്റപണി നടന്നിട്ട് 10 വര്ഷത്തിലേശറയായി.
വെള്ളപ്പൊക്കത്തില്‍ 30 ശതമാനത്തിലധികം റോഡുകള്‍ തകര്‍ന്നതായി പൊതുമരാമത്ത് മന്ത്രി പറയുമ്പോള്‍ വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.