വാളയാര്‍: ലോറി സമരത്തെ തുടര്‍ന്നുണ്ടായ കല്ലേറില്‍ പാലക്കാട് ലോറി ക്ലീനര്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശി മുബാറക് ആണ് കൊല്ലപ്പെട്ടത്. ലോറി ഡ്രൈവറായ ബാഷയ്ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ മൂന്നു മണിയോടെയാണ് സംഭവം. കോയമ്പത്തൂര്‍ മേട്ടുപ്പാളയത്ത് നിന്ന് ലോഡ് കേറ്റി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ലോറിക്ക് നേരെ വാളയാറില്‍ വച്ചാണ് കല്ലേറുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്നാട്ടില്‍ നിന്ന് വരുന്ന ചരക്കുലോറികള്‍ വാളയാറില്‍ തടയുന്ന സ്ഥിതി ഉണ്ടായിരുന്നു. ഇത്തരത്തില്‍ ലോറി തടയാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്നുണ്ടായ കല്ലേറിലാണ് ക്ലീനര്‍ കൊല്ലപ്പെട്ടത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ മരിച്ചത്. മുബാറക്കിന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.