കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് പ്രത്യേക കോടതി ആകാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിചാരണക്കായി വനിത ജഡ്ജിയെ നിയോഗിക്കുന്നതാണ് നല്ലത്. അതിവേഗ വിചാരണ ആവശ്യമാണ്. വിചാരണക്ക് പ്രത്യേക കോടതി വേണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അതേസമയം കേസുമായി ബന്ധപ്പെട്ട രേഖകള്‍ ദിലീപിന് നല്‍കിയിട്ടുണ്ടെന്നും വീണ്ടും ആവശ്യങ്ങള്‍ ഉന്നയിച്ച് വിചാരണ തടസപ്പെടുത്താനാണ് ദിലീപിന്റെ ശ്രമമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കുന്നുണ്ട്.