കൊച്ചി: ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇരുമുടിക്കെട്ടിനുള്ളില്‍ പോലും പ്ലാസ്റ്റിക് ഉണ്ടാകാന്‍ പാടില്ലെന്നാണ് ഉത്തരവ്. ഉത്തരവ് അടുത്ത മണ്ഡലകാലം മുതല്‍ നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്.