കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ നിന്നും അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യം. ആവശ്യമുന്നയിച്ച് ചലച്ചിത്ര പ്രവര്‍ത്തകരടക്കം 105 പേര് ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കും. നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടനയായ അമ്മയിലേക്കു തിരിച്ചെടുത്തതിലെ പ്രതിഷേധമാണു മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിനു പിന്നില്‍.
അമ്മയില്‍ നിന്നും രാജി വച്ച നടിമാരായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കു പുറമെ എഴുത്തുകാരായ എന്‍.എസ്.മാധവന്, സേതു, സച്ചിദാനന്ദന്, നടന് പ്രകാശ് രാജ്, രാജീവ് രവി എന്നിവരും നിവേദനത്തില്‍ ഒപ്പു വച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയാണ് പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് നല്‍കേണ്ടത്. ലളിതമായതും അന്തസുറ്റതുമായ ചടങ്ങായിരിക്കണം കേരള സംസ്ഥാന ചലചിത്ര പുരസ്കാര വേദി. ഈ ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരേണ്ടതിന്റെ ആവശ്യമില്ലെന്നും ഇവര്‍ പറയുന്നു.