കോയമ്പത്തൂര്‍: കാമുകിയുടെ പേര് കയ്യില്‍ കുത്തിയ ഭര്‍ത്താവിനെ നടുറോഡില്‍ കൈകാര്യം ചെയ്ത് ഭാര്യ. കോയമ്പത്തൂരിലാണ് സംഭവം. യുവാവിന്റെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യഭാര്യ ഇയാളുമായി പൊരുത്തപ്പെടാനാകാതെ വിവാഹമോചനം നേടുകയായിരുന്നു. ഇതിന് ശേഷമാണ് ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത്.
ഇരുവരുടെയും വിവാഹം കഴിഞ്ഞ് അധിക ദിവസം ആയിരുന്നില്ല. എന്നാല്‍ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ മടുത്ത് ഈ പെണ്‍കുട്ടിയും വീടു വിട്ടു പോവുകയായിരുന്നു. ഇതിന് ശേഷം മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി വീണ്ടും ഇവര്‍ കണ്ടുമുട്ടി. ഇതിനിടയിലാണ് ഭര്‍ത്താവിന്റെ കയ്യില്‍ ഒരു പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയത് ശ്രദ്ധയില്‍ പെടുന്നത്. ഇത് ആദ്യഭാര്യയുടേതും ആയിരുന്നില്ല, പുതിയ കാമുകിയുടെ പേരായിരുന്നു.
ഇതോടെ നിയന്ത്രണം വിട്ട പെണ്‍കുട്ടി ഇയാളെ മര്‍ദിക്കുകയായിരുന്നു. കാണാന്‍ നിന്നവരോടൊക്കെ ഇയാള്‍ സഹായം ചോദിക്കുന്നുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ല. നിന്നെ വിശ്വസിച്ച് കല്ല്യാണം കഴിച്ച എന്നെ എന്തിനാണ് പറ്റിക്കുന്നതെന്ന് ചോദിച്ചാണ് പെണ്‍കുട്ടി ഇയാളെ തല്ലുന്നത്. യുവതി ഭര്‍ത്താവിനെ തല്ലുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്.
https://www.youtube.com/watch?time_continue=52&v=x2qTRMOjzT0