കോട്ടയം: കോട്ടയം വൈക്കം മുണ്ടാറിൽ വെള്ളക്കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമസംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. മാതൃഭൂമി സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേരെ രക്ഷപ്പെടുത്തി. കാണാതായവരെ കണ്ടെത്താൻ തെരച്ചിൽ വൈകുന്നേരം വരെ തുടർന്നെങ്കിലും ഇന്നത്തേക്ക് നിർത്തിവച്ചു.
കടുത്തുരുത്തി കരിയാറിനടുത്ത് എഴുമാതുരുത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് സംഭവം. അഞ്ച് പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞത്. ചാനല്‍ സംഘവുമായെത്തിയ കാറിന്റെ ഡ്രൈവറായ ബിബിന്‍, തലയോലപ്പറമ്പ് പ്രാദേശിക ലേഖകന്‍ സജി എന്നിവരെയാണ് കാണാതായത്.
മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ ബി ശ്രീധരന്, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന് അഭിലാഷ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.