കുട്ടനാട്: പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടില്‍ ഭൂരിഭാഗം പ്രദേശങ്ങളും വെളളത്തില്‍ തന്നെ. ജില്ലയില്‍ 84,618 പേര് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം എത്തിയ പ്രളയക്കെടുതി കുട്ടനാട്ടില്‍ സമാനതകള്‍ ഇല്ലാത്ത ദുരിതമാണ് ഉണ്ടാക്കുന്നത്. പത്തു ദിവസത്തില്‍ അധികമായി കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി കിടക്കുയാണ് .ഇതോടെ പരിമിതമായ സൗകര്യങ്ങള്‍ ഉള്ള ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇവരുടെ ജീവിതം. ചേര്‍ത്തല ഉള്‍പ്പെടെ ഉള്ള മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് വിട്ടു ആളുകള്‍ പോയി തുടങ്ങിയിട്ടുണ്ട്.
അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിലെ കുടിവെളള വിതരണത്തിന് കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. എ.സി റോഡില്‍ കൂടുതല്‍ മേഖലകളിലേക്ക് ഇന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.
കുട്ടനാട് താലൂക്കിലെ എല്ലാ വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റിടങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും ഇന്നും അവധിയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ കുട്ടനാട്ടില്‍ നിന്നും വെള്ളം ഇറങ്ങും എന്നാണു പ്രതീക്ഷ.