കോട്ടയം: കടുത്തുരുത്തിക്കടുത്ത് വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് വാര്‍ത്താ സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്രാദേശിക ലേഖകന്‍ സജി(46)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ നാവിക സേനയുടെ നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സജിക്കൊപ്പം കാണാതായ തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വെള്ളപ്പൊക്കദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെ ആണ് ഇരുവരെയും കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി.ശ്രീധരന്, തിരുവല്ല യൂണിറ്റ് ക്യാമറാമാന് അഭിലാഷ് നായരെയും രക്ഷപെടുത്തിയിരുന്നു.