തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് താന്‍ ഒപ്പു വച്ചിട്ടില്ലെന്ന് ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍. നീരാളി എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയാണ് അദ്ദേഹം.
മോഹന്‍ലാലിന്റെ പേരു പോലും പറയാതെ നല്കിയ ഒരു പ്രസ്താവനയായിരുന്നു അത്. അവാര്‍ഡു ദാനച്ചടങ്ങ് മെച്ചപ്പെടുത്തണം എന്നൊരു നിര്‍ദേശം ഉണ്ടായിരുന്നു. അത് മെച്ചപ്പെടുത്താന്‍ എന്ന നിലയിലൊരു കുറിപ്പാണ് എനിക്ക് വാട്സാപ്പ് സന്ദേശത്തിലൂടെ ലഭിച്ചത്. അതില്‍ മോഹന്‍ലാലിന്റെ പേരില്ല. സര്‍ക്കാരിന് കൊടുക്കുന്ന നിര്‍ദേശം എന്ന നിലയില്‍ അത് കൊടുക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് ഞാന്‍ പറയുകയും ചെയ്തു. പിന്നീടാണ് അറിയുന്നത് മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന് എതിരെ നടത്തിയ നീക്കമാണതെന്ന്. അതില്‍ എന്റെ പേരുണ്ടെന്നും പിന്നീടാണ് അറിഞ്ഞത്. ഇത് ചതിയാണ്. ഇവരുടെ കളികളും രാഷ്ട്രീയവും ഒന്നും എനിക്കറിയില്ല.
മോഹന്‍ലാല്‍ രാജ്യം അറിയപ്പെടുന്ന ഒരു നടനാണ്. അദ്ദേഹം മലയാളിയാണ് എന്നത് തന്നെ അഭിമാനമാണ്. മോഹന്‍ലാല്‍ പങ്കെടുക്കുന്നു എന്നത് ചടങ്ങിന്റെ മാറ്റ് കൂട്ടുകയേ ഉള്ളു. അവാര്‍ഡ് വാങ്ങുന്നവര്‍ക്കും അതൊരു ബഹുമതിയാണ്. സിനിമ അവാര്‍ഡ് ദാനച്ചടങ്ങിലേക്ക് അല്ലാതെ അദ്ദേഹത്തെ എന്തു ചടങ്ങിലേക്കാണ് വിളിക്കേണ്ടത്.
മോഹന്‍ലാലിനൊപ്പം ജോലി ചെയ്തപ്പോള്‍ അഭിമാനം തോന്നിയിട്ടുണ്ട്. അതിന് ശേഷം വ്യക്തി എന്ന നിലയില്‍ ഇടപഴകിയപ്പോള്‍ അത് കൂടുതല്‍ വലുതാവുകയും ചെയ്തു.
ഭീമഹര്‍ജിയിലൂടെ മലയാളിയുടെ മനസില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കാന്‍ കഴിയില്ലെന്ന ബുദ്ധിയെങ്കിലും ഇതിന് പിറകില്‍ നടക്കുന്നവര്ക്കുണ്ടാകണമെന്നും സന്തോഷ് പറഞ്ഞു.