കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണം രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഫലമെന്ന് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ അമ്മ ശ്യാമള. സിപിഎം പ്രവര്‍ത്തകനായിരുന്ന ശ്രീജിത്ത് ബിജെപിയിലേക്ക് മാറിയതില്‍ വൈരാഗ്യം ഉണ്ടായിരുന്നതായി ശ്രീജിത്ത് പറഞ്ഞിരുന്നതായും അമ്മ പറയുന്നു. ശ്രീജിത്തിനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഗൂഡാലോചന നടത്തിയവര്‍ക്കെതിരെ മൊഴി നൽകിയിട്ടും നടപടിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീല്‍ പോകുമെന്നും ശ്രീജിത്തിന്റെ അമ്മ ജനം ടിവിയോട് വെളിപ്പെടുത്തി.
https://www.youtube.com/watch?v=5rSzgSBO-74
സിപിഎം പ്രാദേശിക നേതൃത്വം നടത്തിയ ഗൂഡാലോചനയുടെ തെളിവാണ് ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മൊഴിമാറ്റമെന്നും ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ആര്‍ടിഎഫുകാര്‍ക്ക് വീട് കാണിച്ചുകൊടുത്തവരേയും ശ്രീജിത്തിനെതിരെ മൊഴി നല്കിയവരെയും എന്തുകൊണ്ട് അന്വേഷണ സംഘം ചോദ്യം ചെയ്യാനോ പ്രതിപട്ടികയില്‍ ചേര്‍ക്കാനോ തയാറാകുന്നില്ലെന്നും ശ്രീജിത്തിന്റെ അമ്മ ചോദിക്കുന്നു.
നിലവിലെ അന്വേഷണ സംഘത്തില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്നും ശ്യാമള ജനം ടിവിയോട് പറഞ്ഞു.