News

മതിയാക്കണം സാർ ഈ ഹിന്ദു വിരുദ്ധ ബുദ്ധിജീവി സംസ്കാരം; ഐസക്കിനും മറുപടിയുമായി അലി​ അക്ബർ

കോഴിക്കോട്: മാതൃഭൂമിയിലെ ഹിന്ദു വിരുദ്ധ നോവലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിനും മറുപടിയുമായി സംവിധായകൻ അലി അക്ബർ. ഫേസ്ബുക്കിലൂടെയാണ് അലി അക്ബറിന്റെ മറുപടി. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം പിബി അംഗം എംഎ ബേബി, തുടങ്ങിയവർക്കും അലി അക്ബർ മറുപടി നൽകിയിരുന്നു. എന്നാൽ പോസ്റ്റിനേക്കാൾ ലൈക്ക് കൂടിയതിനാൽ ചെന്നിത്തല അടക്കമുള്ളവർ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.

വിശ്വാസിക്ക് നേരെ മീശ പിരിച്ചാൽ മിണ്ടരുത്. അമ്പലത്തിൽ പോവുന്ന സ്ത്രീകൾക്കെതിരെ വൃത്തികെട്ട രീതിയിൽ മീശ പിരിച്ചാൽ മിണ്ടരുത്. പർദക്കുള്ളിലെ വികാരവിചാരങ്ങൾ പങ്കുവച്ചാൽ മിണ്ടണം. ക്രിസ്തുവിന്റെ ആറാം തിരിമുറിവ് വന്നാൽ മുണ്ടണം, മുഹമ്മദ്‌ എന്നെഴുതിയാൽ കൈ വെട്ടണം. അപ്പോൾ ചില പക്ഷത്തു പ്രതികരിക്കരുത്, ചിലയിടത്തു പ്രതികരണം വേണം മൊത്തത്തിൽ ഒരു കൺഫ്യൂഷൻ. ഹൈന്ദവ പ്രതീകങ്ങളെ തേച്ചൊടിക്കുമ്പോൾ സന്തോയം പ്രകടിപ്പിക്കണം. അത് മുസൽമാനോ, ക്രിസ്ത്യാനിക്കോ നേരെയാവുമ്പോൾ നിരോധനം.

മുഹമ്മദിന്റെ കാർട്ടൂൺ ഒന്ന് വരച്ചു നോക്കിയാലോ? തല കൊയ്യും. മഗ്ദലന മറിയത്തെ യേശുവുമായി കലാകാരൻ ബന്ധപ്പെടുത്തിയപ്പോൾ എന്റമ്മോ എന്തൊരു പുകിൽ. അങ്ങനെയൊക്കെയാണ് സഖാവെ യാഥാർഥ്യം തേച്ചൊടിച്ചു കഥ രചിക്കാൻ ഒരു വിഭാഗത്തിന്റെ ധർമ്മ ശാഖയെ മാത്രമേ ഉപയോഗിക്കാനാവൂ.. അവർ വോട്ടു ബാങ്കല്ലാത്തതുകൊണ്ട് എന്തും ചെയ്യാം.. അവരുടെ ബിംബത്തിൽ മൂത്രം ഒഴിക്കുമെന്ന് പറയാം, അവരുടെ ദേവിയുടെ യോനിയിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കുട്ടിസഖാക്കൾക്കു വരയ്ക്കാം, അക്ഷരദേവിയെ നഗ്നയായി വരയ്ക്കാം അതു കണ്ടു താങ്കളടക്കം പൊട്ടിച്ചിരിച്ചു… താങ്കൾ ക്രിസ്ത്യാനിആയതു കൊണ്ട് നൊന്തില്ല.. പക്ഷെ ഈ ദേവതകളെ ആരാധിക്കുന്ന ഒരുപാട് പാവം ഹൈന്ദവ ഭക്തരുണ്ടിവിടെ അവരുടെ കണ്ണ് നിറഞ്ഞത് അങ്ങ് കണ്ടുവോ.

രാവിലെ കുളിച്ചു കാസവുടുത്ത് ചെവിയിൽ ഒരു തുളസിയും തിരുകി കുറേ പേർ ഭഗവതിയെ ഭഗവാനെ തൊഴാൻ പോവുമ്പോൾ ഒരാൾ പറയുന്നു അവർ കാമപൂർത്തിക്കു വേണ്ടി പോകുന്നു, അവരെയും കാത്തു പൂജാരി ലിംഗം ഉദ്ധരിപ്പിച്ചു നിൽക്കുന്നു. എന്ത് നല്ല ഭാവന. കഥാകൃത് അറിയാതെ പേന ഛർദ്ദിച്ച കഥാ പാത്രം പറഞ്ഞതാ. ഇത് കോളേജ് കുമാരൻ വായിച്ചു ക്ലാസ്സിൽ വരുന്ന കുട്ടിയോട് ചോദിക്കുന്നു രാവിലെ തന്നെ പൂജാരിക്ക് കൊടുത്തോ.? കഥയെന്നോ കഥാപാത്രമെന്നോ സാമാന്യ ജനതക്കറിയില്ല.

ഇതേ സിറ്റുവേഷൻ ഒന്ന് പരുമല പള്ളിയെ കുറിച്ചാണെന്ന് ചിന്തിക്കുക ക്രിസ്ത്യാനി പെണ്ണുങ്ങൾ ഒരുങ്ങി വരുന്നു അവരെ കാത്ത് കാമക്കണ്ണുകളോടെ അച്ചൻമാർ റെഡിയായി നിൽക്കുന്നു. സമ്മതിക്കുമോ? വെറും കഥയല്ലേ. സമ്മതിക്കുമെങ്കിൽ ഞാനെഴുതാം ഭാവന അല്ലേ. മതിയാക്കണം സാർ ഈ ഹിന്ദു വിരുദ്ധ ബുദ്ധിജീവി സംസ്കാരം. കാട്ടിൽ സഹോദരന് തുണക്കു പോയ ലക്ഷ്മണനെക്കുറിച്ചെഴുതാതെ വീട്ടിൽ ഒറ്റക്കാവുന്ന ഊർമ്മിളയുടെ പരവേശത്തെകുറിച്ചെഴുതുന്ന ആ മനസ്സുണ്ടല്ലോ അത് ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള സാംസ്കാരിക ഹത്യ തന്നെയാണെന്നും അലി അക്ബർ പറയുന്നു.

17K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close