കിഴക്കേആഫ്രിക്ക: റുവാണ്ടയിലെ റുവേരു ഗ്രാമത്തിന് ഇരുന്നൂറ് പശുക്കളെ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.റുവാണ്ട സർക്കാരിന്റെ ഗിരിങ്ക പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രി പശുക്കളെ സമ്മാനിച്ചത്. റുവാണ്ടൻ പ്രസിഡന്റ് പോൾ കാഗമിന്റെ സാനിധ്യത്തിൽ, റുവേരു മോഡൽ വില്ലേജിൽ വച്ചായിരുന്നു ചടങ്ങ് . ഗിരിങ്ക പദ്ധതിയുടെ ഭാഗമായാണ് ദരിദ്രരായ റുവേരു ഗ്രാമവാസികൾക്ക് സൗജന്യമായി പശുക്കളെലഭിച്ചത്.
ഗോദാന ചടങ്ങിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഗിരിങ്ക പദ്ധതിയെന്ന ആശയം കൊണ്ടുവന്ന പ്രസിഡന്റ് പോൾ കാഗമിന്റെയും അത് ഉപയോഗപ്രദമാക്കിയ ഗ്രാമവാസികളെയും അഭിനന്ദിച്ചു. ഒപ്പം ഈ പദ്ധതി റുവേരു ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യം നേരിടുന്ന പോഷകാഹാര കുറവിനെ ചെറുക്കാനും,ദാരിദ്ര്യ നിർമാർജനം നടപ്പിലാക്കാനുമായി റുവാണ്ടൻ നിവാസികൾക്ക് പശുക്കൾ ദാനം ചെയ്യുന്ന പദ്ധതിയിയാണ് ഗിരിങ്ക പദ്ധതി. ദരിദ്ര കുടുംബങ്ങൾക്ക് പശുക്കളെ നൽകുന്നതിലൂടെ ഒരു ഉപജീവന മാർഗമാകുകയും.രാജ്യം നേരിടുന്ന പോഷകാഹാരക്കുറവ് പോലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് റുവാണ്ടൻ പ്രസിഡന്റ് പോൾ കാഗമിന്റെ അഭിപ്രായം.
2006 ൽ ഈ പദ്ധതി കൊണ്ടുവന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പശുക്കളെ ലഭിച്ചു. 2016 ജൂൺ മാസത്തിൽ മൊത്തം 248,566 പശുക്കൾ രാജ്യത്തെ ദരിദ്ര കുടുംബങ്ങൾക്ക് നൽകി. രാജ്യത്തിന്റെ പോഷകാഹാര കുറവ് പരിഹരിക്കാനും ,ഭക്ഷ്യോത്പാദനം കൂട്ടാനും സാധിച്ചതായി കണക്കുകൾ പറയുന്നു.
റുവാണ്ടയിലെ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തേക്ക് ഉഗാണ്ടയിലേക്ക് പോകും.