അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയും ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന് തിരച്ചില്‍ നടക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച കുല്‍ഗാമിലെ ഖുദ്വാനിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി വധിച്ച സംഘത്തിലെ മൂന്ന് ഭീകരരെ സൈന്യം ശക്തമായ ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു. ലെഷ്കര്‍ ഇ തൊയ്ബ ഭീകര സംഘടനയിലെ അംഗങ്ങളായിരുന്നു ഇവര്‍.