മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. സെന്‍സെക്സ് സര്‍വകാല റെക്കോര്‍ഡ് കുറിച്ചു. സെന്‍സെക്സ് 201 പോയിന്റ് ഉയര്‍ന്ന് 36928ലും നിഫ്റ്റി 14 പോയിന്റ് ഉയര്‍ന്ന് 11148ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഒട്ടുമിക്ക വ്യവസായ മേഖലകളിലും ഓഹരികള്‍ക്ക് കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ചൈനയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സൂചികകള്‍ ഉയര്‍ന്നതും യൂറോപ്പ് തകര്‍ച്ചയോടെ വ്യാപാരം തുടങ്ങിയതും വിപണിക്ക് കരുത്തായി.