അഹമ്മദാബാദ് : മെഹ്സാന കലാപ കേസിൽ ഹാർദിക് പട്ടേലിനു രണ്ടു വർഷം തടവ് ശിക്ഷ. പട്ടേൽ സംവരണ പ്രക്ഷോഭത്തിൽ മെഹ്സാനയിൽ നടത്തിയ കലാപത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. വിസ്നഗർ കോടതിയാണ് ശിക്ഷ വിധിച്ചത്.
ബിജെപി നേതാവ് ഋഷികേശ് പട്ടേലിന്റെ ഓഫീസ് തകർത്ത കേസിലാണ് വിധി. ഹാർദിക് പട്ടേലിന്റെ രണ്ട് അനുയായികളും കേസിൽ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന പട്ടേൽ പ്രക്ഷോഭത്തിൽ നിരവധി അക്രമസംഭവങ്ങളും കൊള്ളിവെപ്പും നടന്നിരുന്നു. ഇതിനെ തുടർന്ന് ഹാർദിക് പട്ടേലിനും സംഘത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.