കുവൈറ്റ്: കുവൈറ്റില്‍ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിനേടിയ മുഴുവന്‍ ആള്‍ക്കാരെയും കണ്ടെത്തി ശിക്ഷിക്കണമെന്ന് അധികൃതര്‍ക്ക് മന്ത്രിസഭ നിര്‍ദ്ദേശം നല്കി. ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ അണ്ടര്‍ സെക്രട്ടറി ഡോ.മുസ്തഫ അല്‍ റിദ ചെയര്‍മാനായ പ്രത്യേക സമിതിയെ നിയോഗിച്ചു. വ്യാജസര്ട്ടിഫിക്കറ്റിനെതിരെ ആരംഭിച്ചിട്ടുള്ള നടപടികള്‍ വിദ്യാഭ്യാസമന്ത്രി ഡോ.ഹമദ്അല്അസ്മി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. വ്യാജസര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാല്‍ ഉടമയ്ക്കെതിരെ ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.