ന്യൂയോര്‍ക്ക്: വോട്ടെടുപ്പിനിടെ പാകിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ആക്രമണത്തില്‍ മരിച്ചവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായും ഗുട്ടറസ് പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് സര്‍ക്കാരിന്റെ എല്ലാ പരിശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന പൊതുതെരഞ്ഞടുപ്പിനിടെ ക്വറ്റയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 35ലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര് ഗുരുതര പരിക്കുകളേറ്റ് ചികിത്സയിലാണ്. പോളിംഗ് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ തടഞ്ഞു നിര്‍ത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.