ഇസ്ലാമാബാദ്: പാകിസ്ഥാന് പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന് ഖാന് നയിക്കുന്ന പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല.
പിടിഐ സീറ്റുകളിലാണ് 121 ലീഡ് ചെയ്യുന്നത്. നവാസ് ഷെരീഫിന്റെ സഹോദരന് ഷഹബാസ് ഷെരീഫ് നയിക്കുന്ന പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസിന്(പിഎംഎല്‍-എന്‍) 58 സീറ്റുകളിലാണ് ലീഡുള്ളത്. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നയിക്കുന്ന പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി(പിപിപി) 35 സീറ്റുകളിലും മറ്റ് ചെറു പാര്‍ട്ടികള്‍ 50 സീറ്റിലും ലീഡ് ചെയ്യുന്നു.
അതേസമയം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പിഎംഎല്‍-എന്‍ നേതാവ് ഷഹ്ബാസ് ഷെരീഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും തള്ളിക്കളയുന്നു. വോട്ടെടുപ്പില്‍ വ്യാപകമായ ക്രമക്കേടാണ് നടന്നിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് സെലക്ഷനാണെന്നും പിഎംഎല്‍-എന്‍ ഏജന്റുമാരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കിയത് ഇതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വാര്‍ത്താസമ്മേളനം വിളിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങാനും ഷഹ്ബാസ് ആഹ്വാനം ചെയ്തു.