മുംബൈ: ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍. സെന്‍സെക്സ് ഇതാദ്യമായി 37,000 കടന്നു. വ്യാപാരം ആരംഭിച്ചയുടനെയാണ് ഓഹരി സൂചികകള്‍ നേട്ടം സ്വന്തമാക്കിയത്. സെന്‍സെക്സ് 80 പോയിന്റ് ഉയര്‍ന്ന് 36938ലും നിഫ്റ്റി 26 പോയിന്റ് ഉയര്‍ന്ന് 11158ലുമാണ് വ്യാപാരം നടക്കുന്നത്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 1061 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്, അതേസമയം 585 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎന്‍ജിസി, മാരുതി സുസുക്കി, ബജാജ് ഓട്ടോ, ഐടിസി തുടങ്ങിയവയുടെയെല്ലാം ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം ടെക്മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, വിപ്രോ, ടിസിഎസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.