ബെയ്ജിങ്: ചൈനയിലെ യുഎസ് എംബസിക്ക് മുന്നില്‍ യുവതിയുടെ ആത്മഹത്യശ്രമം. പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കത്തിക്കാന്‍ ശ്രമിച്ച യുവതിയെ പൊലീസ് എത്തി സ്ഥലത്ത് നിന്നും മാറ്റിയതായി രാജ്യത്തെ ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പകല്‍ 11 മണിയോടെയായിരുന്നു സംഭവം.
സ്ഫോടനമെന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്. അതേസമയം സ്ഥലത്ത് സംഭവിച്ചത് ആത്മഹത്യ ശ്രമമാണോ സ്ഫോടനമാണോ എന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരണം നടത്തിയിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
#WATCH Visuals from outside the US Embassy in #Beijing soon after the blast. #China pic.twitter.com/fP6mZZpk7m
— ANI (@ANI) July 26, 2018