World

ഇന്ത്യ-പാക് ബന്ധം മെച്ചപ്പടണമെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഇന്ത്യ-പാക് ബന്ധം മെച്ചപ്പടണമെന്ന് ഇമ്രാൻ ഖാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന്‍റെ മുഖ്യ കാരണം കശ്മീർ വിഷയമാണെന്നും അത് ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇമ്രാൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ചശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാൻ ഖാൻ.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പടണമെന്ന് ആഗ്രഹിക്കുന്നതായി തെഹ്രിക് ഇ പാകിസ്ഥാൻ പാർട്ടി നേതാവ് ഇമ്രാൻ ഖാൻ വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടേണ്ടത് ഇരു രാജ്യങ്ങൾക്കും ഉപഭൂഖണ്ഡത്തിന് ആകെയും ഗുണം ചെയ്യും. ഇന്ത്യ-പാക് വ്യാപാര ബന്ധം പുനസ്ഥാപിക്കപ്പെടണം.

ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന്‍റെ മുഖ്യകാരണം കശ്മീരാണെന്നും, കശ്മീർ വിഷയം ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു ചുവട് വച്ചാൽ പാകിസ്ഥാൻ രണ്ട് ചുവട് വയ്ക്കാൻ തയ്യാറാണ്.

കശ്മീരിലെ ജനങ്ങൾ ഏറെ നാളായി കഷ്ടതയനുഭവിക്കുകയാണെന്നും അതിന് പാകിസ്ഥാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ഇമ്രാൻ പറഞ്ഞു. ഇന്ത്യയുടെ നാശം ആഗ്രഹിക്കുന്ന വില്ലനായാണ് ഇന്ത്യൻ മാദ്ധ്യമങ്ങൾ തന്നെ കഴിഞ്ഞ നാല് ദിവസങ്ങളായി ചിത്രീകരിക്കുന്നതെന്നും അത് ശരിയല്ലെന്നും ഇമ്രാൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ചശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത ഇമ്രാൻ, ഇതുവരെ ഉണ്ടാകാത്ത വിധത്തിലുള്ള മികച്ച ഭരണം കാഴ്ചവയ്ക്കുമെന്നും രാജ്യത്തിന് ഇത് പുതുയുഗപ്പിറവിയാണെന്നും പറഞ്ഞു. അഴിമതി തുടച്ചുനീക്കി, സുതാര്യമായ ഭരണം കാഴ്ചവച്ച്, ജനാധിപത്യം ശക്തിപ്പെടുത്തി, രാജ്യത്ത് സ്ഥിരത കൊണ്ടുവരും. പണക്കാർക്കും പാവപ്പെട്ടവർക്കും തുല്യനീതി ഉറപ്പുവരുത്തും.

അഴിമതിയും ദാരിദ്ര‍്യവും തുടച്ചുനീക്കാൻ ചൈന സ്വീകരിച്ച രീതി അവലംബിക്കുമെന്നും ഇമ്രാൻ ഉറപ്പുനൽകി. ചൈനയുമായുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കും. വിദേശനിക്ഷേപം കൊണ്ടുവരാൻ നടപടിയെടുക്കുമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close