ചെന്നൈ: സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷണം നടത്തിയ പൊലീസുകാരിയെ കുടുക്കി സിസിടിവി ദൃശ്യങ്ങള്‍. മോഷണം നടത്തിയത് കയ്യോടെ പിടിച്ചതോടെ ഇവരുടെ പക്കല്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ കയ്യോടെ തിരികെ വാങ്ങുകയും പൊലീസുകാരിയെ കൊണ്ട് മാപ്പപേക്ഷ എഴുതി വാങ്ങുകയും ചെയ്തു. കടയുടമ പിടിച്ചതിന്റെ പ്രതികാരമായി പൊലീസുകാരി ഭര്‍ത്താവിനെയും കുറെ ആളുകളെയും കൂട്ടി വന്ന് കട തല്ലിത്തകര്‍ത്തു. മോഷണം കണ്ടുപിടിച്ച കടയിലെ ജീവനക്കാരനെയും ഇവര്‍ തല്ലിച്ചടച്ചു.
ഇതോടെ കടയുടമ പൊലീസില്‍ പരാതിയുമായി സമീപിക്കുകയായിരുന്നു. ഇതോടെ മോഷണം നടത്തിയ പൊലീസുകാരിയെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം പിടികൂടിയ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇയാളെ ഗുണ്ടകള്‍ തിരഞ്ഞു പിടിച്ച് മര്‍ദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് നന്ദിനി എന്ന പൊലീസുകാരി ഫോണില്‍ സംസാരിച്ചു കൊണ്ട് കടയിലേക്ക് കയറിവന്നത്. സംസാരത്തിനിടയില്‍ റാക്കില്‍ നിന്ന് ചോക്കലേറ്റ് എടുത്ത് പോക്കറ്റിലിടുകയായിരുന്നു. സിസിടിവി ഉള്ളതും ഇവര്‍ ശ്രദ്ധിച്ചിരുന്നില്ല. പിടിക്കപ്പെട്ടുവെന്ന് മനസിലായതോടെ കടയില്‍ നിന്ന് പുറത്തു വരാന്‍ ശ്രമിച്ചുവെങ്കിലും ജീവനക്കാരന് തടഞ്ഞു നിര്‍ത്തി സാധനങ്ങള്‍ തിരികെ ആവശ്യപ്പെട്ടു. ആദ്യം നിഷേധിച്ചുവെങ്കിലും പിന്നീട് ഇവര്‍ സാധനങ്ങള്‍ തിരികെ നല്കി.
ഇതിന് ശേഷം വൈകിട്ടോടെ ഇവിടേക്ക് എത്തിയ ഗുണ്ടകള്‍ കട തല്ലിത്തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നു. നന്ദിനിയുടെ ഭര്‍ത്താവാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തത്.
Woman constable steals chocolates from shop; sends husband to beat up employees of the super market after caught. #policeattorcities #Chennai #Tamilnadu | @DeccanHerald pic.twitter.com/i1aR3ROJXy
— Sivapriyan E.T.B | சிவப்பிரியன் ஏ.தி.ப (@sivaetb) July 26, 2018
നന്ദിനിക്കെതിരെ പൊലീസ് വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ മോഷണം നടന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതോടെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.