ജോഹന്നാസ് ബർഗ് : ആഫ്രിക്കൻ രാജ്യങ്ങൾക്ക് പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഫ്രിക്കയിൽവച്ചുനടക്കുന്ന പത്താം ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഫ്രിക്കയിലെ സമാധാനത്തിനും പുരോഗതിക്കും ഊന്നൽ നൽകിയായിരുന്നു അദ്ദേഹം സംസാരിച്ചത്.
കഴിഞ്ഞ നാലുവർഷമായി ആഫ്രിക്കയുടെ പുരോഗതിക്കും സമാധാനത്തിനും ഇന്ത്യയുടെ പൂർണ പിന്തുണ ഉണ്ടായിരുന്നെന്നും, രാജ്യങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. നാൽപ്പതിൽ പരം രാജ്യങ്ങൾക്ക് ഇന്ത്യ 11 ബില്യൺ ഡോളർ വായ്പ നൽകിയിട്ടുണ്ടെന്നും രാജ്യത്തിന്റെ സ്വകാര്യമേഖല 54 ബില്യൺ ഡോളർ ആഫ്രിക്കൻ രാജ്യങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.