ന്യൂഡല്‍ഹി: രാജ്യത്ത് ചരക്ക് ലോറി ഉടമകള്‍ ഒരാഴ്ചയായി നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ലോറി സമരം ഭക്ഷ്യോത്പന്നങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിലവര്‍ധനയ്ക്ക് ഇടയാക്കിയിരുന്നു.
ലോറി ഉടമകളുടെ പ്രശ്നങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാം എന്ന് ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി പറഞ്ഞു. ലോറി ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതി രൂപീകരിക്കും. കേന്ദ്ര ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയെ ആകും ഇതിനായി നിയോഗിക്കുന്നത്.