തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായി. രാത്രി 11.52 മുതല്‍ പുലര്‍ച്ചെ 3.50 വരെ നീണ്ടു നിന്നു. 104 മിനിട്ടോളം പൂര്ണഗ്രഹണമായിരുന്നു. ഇത് ഒരു റെക്കോര്‍ഡ് സമയമാണ്. സാധാരണ പൂര്‍ണഗ്രഹണം നൂറ് മിനിറ്റിലേറെ നീണ്ടു നില്‍ക്കാറില്ല. ഒരു മണിക്കൂര്‍ 42 മിനിറ്റ് 57 സെക്കന്റ് സമയം ചന്ദ്രന് ഭൂമിയുടെ പൂര്‍ണ നിഴലിലായത്. രാവിലെ അഞ്ച് മണിവരെ ഭാഗിക ഗ്രഹണം ഉണ്ടായിരുന്നു. പലയിടത്തും റെഡ് മൂണ്‍ പ്രതിഭാസവും ദൃശ്യമായിരുന്നു.
സൂര്യഗ്രഹണത്തെപ്പോലെ ഹാനികരമായ രശ്മികള്‍ ഇല്ലാത്തതിനാല്‍ നഗ്നനേത്രം കൊണ്ടുതന്നെ ചന്ദ്രനെ കാണാന്‍ സാധിക്കുമായിരുന്നു. ഈ വര്‍ഷം രണ്ടാംതവണയാണ് പൂര്‍ണചന്ദ്രഗ്രഹണം ദൃശ്യമായത്. ആദ്യത്തേത് ജനുവരി 31നായിരുന്നു. അന്ന് സൂപ്പര്‍മൂണ്‍ പ്രതിഭാസമാണ് കാണാനായത്. എന്നാല്‍ ഇത്തവണ ചന്ദ്രന് താരതമ്യേന ചെറുതായിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു മിനിമൂണ്‍ ഗ്രഹണമാണ്.
Kerala: Visuals of lunar eclipse from Thiruvananthapuram. pic.twitter.com/6DHEcBsQTG
— ANI (@ANI) July 27, 2018
Latest visuals of lunar eclipse through Nehru Planetarium (Source NASA) pic.twitter.com/qCOUDtRjiO
— ANI (@ANI) July 27, 2018
#Assam: Visuals of lunar eclipse from Guwahati. pic.twitter.com/xcT6ncBfYi
— ANI (@ANI) July 27, 2018
Visuals of lunar eclipse from Punjab's Ludhiana. pic.twitter.com/qui8z0TCPa
— ANI (@ANI) July 27, 2018