ലക്നൗ: ഉത്തര്‍പ്രദേശില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും പെട്ട് 33 പേര് മരിച്ചു. 23 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്രയും വേഗം എത്തിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ആഗ്രയിലാണ് മഴ ഏറ്റവും അധികം ദുരിതം വിതച്ചത്. ആറോളം പേര്‍ക്കാണ് ഇവിടെയുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ ജീവന് നഷ്ടപ്പെട്ടത്. മെയ്ന്‍പുരി, മീററ്റ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നുണ്ട്. പ്രദേശത്തേക്കുള്ള ഗതാഗത, വൈദ്യുത സംവിധാനങ്ങള്‍ക്കും തടസം നേരിട്ടു. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്.