Kerala

കീഴാറ്റൂര്‍ ബൈപ്പാസ്; ത്രീ ഡി നോട്ടിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനായി ഉണ്ടാക്കിയ ത്രീ ഡി നോട്ടിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് നടപടി. അടുത്ത മാസം കേന്ദ്ര സംഘം വയല്‍ക്കിളികളുമായി ചര്‍ച്ച നടത്തും.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് ത്രീ ഡി നോട്ടിഫിക്കേഷന്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ബൈപ്പാസ് നിര്‍മ്മിക്കണമെന്ന ദേശീയ പാത അതോറിറ്റിയെടുത്ത തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കി. ഇത് പരിഗണിച്ചുകൊണ്ട് കീഴാറ്റൂര്‍ ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കൂടാതെ ബൈപ്പാസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വയല്‍ക്കിളികളെ ഡല്‍ഹിയിലേക്ക് ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. അലൈന്‍മെന്റ് മാറ്റണമെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് കൊണ്ട് മാത്രമെ മുന്നോട്ട് പോകുവെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായാണ് സൂചന. ഒരുവര്‍ഷമായി തുടരുന്ന വയല്‍ക്കിളികളുടെ സമരം വിജയം കൈവരിക്കുന്നതിന്റെ ആദ്യ പടിയായാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ ഉത്തരവിനെ വിലയിരുത്തുന്നത്.

236 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close