ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്ന് വിടുന്നതിന് മുന്നോടിയായിട്ടുള്ള സര്‍വേ അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും. നിലവില്‍ 2392.9 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 2400 അടിയാകുമ്പോള്‍ ഡാം തുറന്നു വിടും. ജലനിരപ്പില്‍ നേരിയ വര്‍ധന ഉണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്കെത്തുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വന്നിട്ടുണ്ട്.
കളക്ട്രേറ്റില്‍ ഇന്ന് ചേരുന്ന ഉന്നതതലയോഗത്തില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യു വകുപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. വെള്ളം തുറന്നു വിടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ചാലുകളിലെ തടസവും എത്ര താമസക്കാരെ ബാധിക്കുന്നുമെല്ലാം സര്‍വേ നടത്തും.പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുള്ളിലുള്ള കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരം ദുരന്ത നിവാരണ അതോറിറ്റി ഉപഗ്രഹചിത്രങ്ങള്‍ വഴി കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു.
ഡാം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇടുക്കി, എറണാകുളം കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.