ഇടുക്കി: ജലനിരപ്പ് 2400 അടിയിലെത്തുന്നതിന് മുമ്പ് ഡാം തുറന്നു വിട്ടേക്കാമെന്ന് മന്ത്രി എം.എം മണി. ഇടുക്കി അണക്കെട്ട് തുറന്നു വിടുന്ന സാഹചര്യം വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാത്രിയില്‍ ഡാം തുറന്നു വിടില്ല. ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം മാത്രമേ ഡാം തുറക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു
ഡാം തുറന്നു വിട്ടാലുണ്ടാകുന്ന സ്ഥിതിഗതികളും യോഗത്തില്‍ വിലയിരുത്തി്. നേരത്തെ റവന്യു, ഇറിഗേഷന്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ 20 സംഘങ്ങളായി തിരിഞ്ഞ് വെള്ളം ഒഴുകുന്ന സ്ഥലങ്ങള്‍ നേരിട്ട് എത്തി പരിശോധിച്ചിരുന്നു. പുഴയുടെ 100 മീറ്ററിനുളളിലെ കെട്ടിടങ്ങളും അവിടെയുള്ള താമസക്കാരുടെ വിവരങ്ങളും ശേഖരിച്ച ശേഷമാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
നിലവില്‍ 2393 അടിയാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഡാമിലേക്കള്ള ജലത്തിന്റെ വരവില്‍ നേരിയ കുറവുണ്ട്.