തിരുവനന്തപുരം: കേരളം ഒന്നാമത് എന്ന സംസ്ഥാന സർക്കാരിന്റെ പരസ്യം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവ്വേയിൽ പല കാര്യങ്ങളിലും പുറകിലാണ്. പൊതു ഖജനാവിൽ നിന്ന് പണം ധൂർത്തടിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് പിണറായി സർക്കാർ.
അസത്യം പ്രചരിപ്പിച്ചാണ് സർക്കാർ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നത്. ചരിത്രത്തിൽ ഒരു ഗവൺമെന്റും ചെയ്യാത്ത കാര്യങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.
കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിൽ സർക്കാരിന് വൻ വീഴ്ച. ജലവിഭവ വകുപ്പും, മാത്യൂ ടി തോമസും വലിയ പരാജയമായി മാറിയിരിക്കുകയാണ്.
ലാവ് ലിൻ കേസിൽ തങ്ങൾ ചൂണ്ടി കാണിച്ച അഴിമതി ആരോപണങ്ങളെല്ലാം ശരിവെക്കുന്നതാണ് സിബിഐ സത്യവാങ്മൂലം. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.