വാഷിംഗ്ടണ്‍: വടക്കന്‍ കാലിഫോര്‍ണിയയിലെ റെഡ്ഡിംഗ് നഗരത്തില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ ആഭ്യന്തര സുരക്ഷ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്.
തീ കുറയാത്തതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്നും 40,000ത്തോളം പേരെ ഒഴിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച കാട്ടുതീ 80,906 ഏക്കര്‍ മേഖലയെ ആണ് ബാധിച്ചത്. ആയിരക്കണക്കിന് വീടുകളും അഞ്ഞൂറ് കണക്കിന് കെട്ടിടങ്ങളും കത്തി നശിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ ഇതുവരെയും കാട്ടുതീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.