Kerala

ഇടുക്കി അണക്കെട്ടില്‍ 2394 അടി വെള്ളം; ഒരടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട്

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 2394 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഒരടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ഇന്ന് രാത്രി അണക്കെട്ടിന് മുകളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും. പ്രദേശത്ത് ഇന്നലെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

2400 അടി എത്തുന്നതിന് മുന്‍പ് തന്നെ ഡാം തുറന്ന് വിടാനാണ് ഇപ്പോള്‍ ആലോചിച്ചിരിക്കുന്നത്. 2397-2398 അടി എത്തുമ്പോള്‍ തന്നെ നിയന്ത്രിത അളവില്‍ വെള്ളം തുറന്ന് വിടാനാണ് സാധ്യത. അപായ സൈറണ്‍ മുഴക്കി 15 മിനിട്ടിന് ശേഷമായിരിക്കും ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്.

പകല്‍ സമയത്ത് മാത്രമെ ഷട്ടറുകള്‍ തുറക്കുകയുള്ളുവെന്ന് മന്ത്രി എംഎം മണി പറഞ്ഞിരുന്നു.

160 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close