കൊച്ചി: ഓണക്കാലത്ത് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി കൂട്ടി വിമാനകമ്പനികൾ. 9753 രൂപയാണ് വരുന്ന വ്യാഴാഴ്ച തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് പറക്കാൻ എയർ ഇന്ത്യ എക്സ്പ്രസിന് നൽകേണ്ടത്. എന്നാൽ ഓണം ആഘോഷിച്ച് സെപ്റ്റബർ ഒന്നിന് ഇതേ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് മടങ്ങണമെങ്കിൽ കൊടുക്കേണ്ടത് 34,608 രൂപയാണ്.
15,478 രൂപയാണ് ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് പോകാൻ എയർ അറേബ്യ ഈടാക്കുന്നത്.എന്നാൽ സെപ്റ്റംബർ ഒന്നിന് ഇത് 81,986 രൂപയാകും.
ഉത്സവകാലങ്ങൾ വിമാനകമ്പനികൾ പരമാവധി മുതലെടുക്കുന്നതിന്റെ തെളിവാണ് അഞ്ചിരട്ടിയോളം വർധിപ്പിച്ച ഈ ടിക്കറ്റ് നിരക്കുകൾ. ഇതിനെതിരെ സർക്കാർ നടപടിയെടുക്കാത്തത് പ്രവാസികളെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്