Kerala

സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാകണം വികസനം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാകണം വികസനമെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. തിരുവനന്തപുരം ആറ്റുകാൽ ആശപത്രിയിൽ വിവിധ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ രംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച അംഗീകാരമായ എൻഎബിഎച്ച് പുരസ്ക്കാരം ആറ്റുകാൽ ആശുപത്രിയ്ക്ക് കുമ്മനം രാജശേഖരൻ സമർപ്പിച്ചു. പിന്നാക്ക വിഭാഗങ്ങളിലെ ജനങ്ങളുടെ ചികിത്സക്കായി അയ്യങ്കാളി സാധുജന ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു.

പൊതുജനങ്ങൾക്കിടയിലുള്ള സ്വയം ചികിത്സ തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അഭയ് സ്കീമിന്റെയും പുതുതായി ആരംഭിച്ച തൈറോയിഡ് ക്ലിനിക്കിന്റെയും ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് പിഇബി മേനോൻ നിർവഹിച്ചു. സംഘവും സംഘ പരിവാർ പ്രസ്ഥാനങ്ങളും സാമൂഹിക പരിവർത്തനം എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നതെന്ന് പിഇബി മേനോൻ വ്യക്തമാക്കി.

ഒ രാജഗോപാൽ എംൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിശിഷ്ട വ്യക്തികൾക്ക് സ്നേഹോപഹാരം സമർപ്പിച്ചു.

760 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close