കൊച്ചി: വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചൗള നാവിക സേനയുടെ ദക്ഷിണ മേഖല മേധാവിയായി ചുമതലയേല്‍ക്കും. പ്രതിരോധ മന്ത്രാലയത്തില്‍ നാവികസേന പഴ്സണല്‍ വിഭാഗം തലവനാണ്. 31നാണ് അദ്ദേഹം പുതിയ ചുമതല ഏല്‍ക്കുന്നത്. വൈസ് അഡ്മിറല്‍ എ.ആര്.കാര്‍വെ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
സേനയിലെ നാവിഗേഷന്‍ ഡയറക്ഷണല്‍ വിദഗ്ധനാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഇന്‍സ്ട്രക്ടര്‍, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജില്‍ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വിമാനവാഹിനിയടക്കം അഞ്ചു കപ്പലുകളുടെ മേധാവിയായിരുന്നു. ജക്കാര്‍ത്തയിലെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെ, നാവികസേനയുടെ പടിഞ്ഞാറന്‍ കപ്പല്‍ പടയുടെ മേധാവി, അസി.ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.