ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ആഗസ്റ്റ് 11 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പി ടി ഐ പാർട്ടി നേതാവ് ഇമ്രാൻഖാൻ. ജൂലൈയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പാകിസ്ഥാൻ തെരീഖ് ഐ ഇൻസാഫ് ( പി ടി ഐ ) പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.എന്നാൽ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഭരണം ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം സ്വതന്ത്ര പാർട്ടികളുടെ സഹായത്തോടെ കേവല ഭൂരിപക്ഷം തെളിയിക്കുമെന്നും , താൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും പി ടി ഐ നേതാവ് ഇമ്രാൻ ഖാൻ അറിയിച്ചു. രാജ്യത്തിന്റെ ദാരിദ്ര്യ നിർമാർജനമായിരിക്കും തന്റെ സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഒടുവിൽ പുറത്തുവിട്ട ഫലമനുസരിച്ച് ഇമ്രാൻഖാൻ നേതൃത്വം നൽകുന്ന പി ടി ഐ പാർട്ടി 116 സീറ്റുകളിലും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും മകൾ ബിലാവൽ ഭൂട്ടോയും നേതൃത്വം നൽകുന്ന പാകിസ്ഥാൻ പീപ്പിൾ പാർട്ടി 43 സീറ്റുകളും. പി എം എൻ ൽ പാർട്ടി 62 സീറ്റുകളും മറ്റുള്ളവർ 22 സീറ്റുകളും നേടിയിരുന്നു. കേവല ഭൂരിപക്ഷം നേടാൻ 137 സീറ്റുകളാണ് വേണ്ടത്.