കശ്മീര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റു. ഷേര്ബാഗില് ക്ഷേത്രത്തിന് സുരക്ഷ ഒരുക്കിയിരുന്ന ജവാന്മാര്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ കണ്ടെത്തുന്നതിന് വേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഭീകരരുടെ ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടിരുന്നു.