കുവൈറ്റ്: രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായി മാറുന്ന അല്‍സൂര്‍ പദ്ധതിയുമായി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവ്ലിന് കമ്പനി കരാറില്‍ ഒപ്പുവച്ചു. കുവൈറ്റ് ഇന്റര്‍ഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി അധികൃതരാണ് 180 ദശലക്ഷം ഡോളറിന്റെ കണ്‍സള്‍ട്ടന്‍സി കരാറില്‍ കമ്പനിയുമായി ഒപ്പുവെച്ചത്.
അല്‍സൂര്‍ എണ്ണ ശുദ്ധീകരണ ശാലയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പകുതി പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടി പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അല്‍സൂര്‍ പദ്ധതിയുമായി സഹകരിക്കുന്നതിലൂടെ കുവൈറ്റുമായി ദീര്‍ഘകാല ബന്ധമാണ് കമ്പനി ആഗ്രഹിക്കുന്നതെന്ന് എസ്.എന്‍.സി. ലാവ്ലിന് ഓയില്‍ ആന്‍ഡ് ഗ്യാസ് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ബ്രൗണ്‍ പറഞ്ഞു.
രാജ്യാന്തര നിലവാരത്തിലുള്ള പരിസ്ഥിതിസൗഹൃദ എണ്ണ ശുദ്ധീകരണം ലക്ഷ്യമിടുന്നതിനോടൊപ്പം ജീവനക്കാരുടെ ആരോഗ്യവും സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തും. ഒരുദിവസം പരമാവധി ശുദ്ധീകരിച്ച എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ലോകത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായി അല്‍സൂര്‍ പദ്ധതിമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.