ന്യൂഡല്‍ഹി: പാകിസ്ഥാന് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫ്(പിടിഐ) അധ്യക്ഷന്‍ ഇമ്രാന് ഖാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ ജനാധിപത്യത്തിന്റെ വേരുകള്‍ ഉറയ്ക്കുമെന്നാണ് പ്രതീക്ഷ. അയല്‍രാജ്യത്തെ സമാധാനവും വികസനവുമാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ത്യയുമായുള്ള പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ഇമ്രാന് ഖാനും പറഞ്ഞിരുന്നു. ജമ്മു കശ്മീര്‍ വിഷയമുള്‍പ്പെടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണമെന്നാണു പുതിയ സര്‍ക്കാരിന്റെ ആഗ്രഹമെന്നും ഇമ്രാന് ഖാന് പറഞ്ഞിരുന്നു.